ന്യൂഡൽഹി: അപകീർത്തി കേസിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് രാഹുൽ ഗാന്ധിക്ക് ഝാർഖണ്ഡ് ഹൈകോടതി ഇളവ് അനുവദിച്ചു. കേസിൽ നേരിട്ട് ഹാജരാകണമെന്ന റാഞ്ചി എം.പി-എം.എൽ.എ കോടതി ഉത്തരവിനെതിരെ രാഹുൽ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എസ്.കെ. ദ്വിവേദിയുടെ ഉത്തരവ്. കേസ് ഇനി 16ന് വാദം കേൾക്കും.
2019ൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ട്’ എന്ന രാഹുലിന്റെ പരാമർശത്തിനെതിരെയാണ് പ്രദീപ് മോദി എന്നയാൾ അപകീർത്തിക്കേസ് ഫയൽ ചെയ്തത്. നേരത്തേ സമാനമായ കേസിൽ സൂറത്തിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി മാർച്ച് 23ന് രാഹുൽ ഗാന്ധിയെ രണ്ടുവർഷം തടവിന് ശിക്ഷിച്ചിരുന്നു. തുടർന്ന് എം.പി സ്ഥാനത്തുനിന്ന് അദ്ദേഹം അയോഗ്യനാക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.