ഹൈദരാബാദ്: വിദേശത്തിരുന്ന് സ്ത്രീകൾക്കെതിരെ അപകീർത്തികരമായി പോസ്റ്റിടുന്നവർ ജാഗ്രതൈ. പാസ്പോർട്ടും വിസയുമടക്കം റദ്ദാക്കുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതടക്കമുള്ള കനത്ത നടപടിയാണ് ഹൈദരാബാദ് പൊലീസ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏത് വിമാനത്താവളം വഴി വന്നാലും അവരെ ഇരുമ്പഴിക്കുള്ളിലാക്കാവുന്ന തരത്തിലാണ് നീക്കം.
സൈബർ കുറ്റകൃത്യങ്ങൾ കൂടിയ പശ്ചാത്തലത്തിലാണ് ഹൈദരാബാദ് സിറ്റി പൊലീസ് കമീഷണർ സി.വി. ആനന്ദ് കർശന നിർദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരാണ് സ്ത്രീവിരുദ്ധത അടക്കമുള്ള പോസ്റ്റുകൾ വ്യാപകമായി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതെന്നാണ് ആക്ഷേപം. പോസ്റ്റിട്ടവരുടെ തൊഴിലുടമക്ക് ഇ-മെയിൽ അയക്കലും തുടർനടപടിയെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ നിർദേശങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.