ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ എൻ. ഉത്തംകുമാർ റെഡ്ഡി രാജിവെച്ചു. രാജി സ്വീകരിച്ച് പുതിയ അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കണമെന്ന് അദ്ദേഹം ദേശീയ നേതൃത്വത്തോട് അഭ്യർഥിച്ചു.
150 ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. കഴിഞ്ഞ തവണയും രണ്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. ഉത്തംകുമാർ റെഡ്ഡിയായിരുന്നു പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണത്തിന് നേതൃത്വം നൽകിയത്.
2015ലാണ് ഇദ്ദേഹം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരു. നിലവിൽ നാൽഗോണ്ട മണ്ഡലത്തിൽനിന്നുള്ള ലോക്സഭ അംഗം കൂടിയാണ് ഇദ്ദേഹം. എൻ. കിരൺ കുമാർ റെഡ്ഡിയുടെ മന്ത്രിസഭയിൽ ആന്ധ്രപ്രദേശ് ഹൗസിങ് ബോർഡ് മന്ത്രിയായിരുന്നു. മുൻ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റ് കൂടിയാണ് ഉത്തംകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.