ന്യുഡൽഹി: ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രി നിർമല സീതാരാമൻ സുഖോയ് എസ്യു 30 യുദ്ധ വിമാനത്തിൽ പറന്നു. പാക്കിസ്ഥാൻ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സന്നാഹങ്ങൾ പരിശോധിക്കാനും ഇന്ത്യൻ എയർഫോഴ്സിെൻറ ഒാപറേഷനുകൾക്കുള്ള ഒരുക്കങ്ങളും യുദ്ധം നേരിടാനുള്ള ശക്തിയും വിലയിരുത്തുന്നിെൻറ ഭാഗവുമായാണ് നിർമലയുടെ പരീക്ഷണ പറക്കൽ.
രാജസ്ഥാനിലെ ജോധ്പുർ വ്യോമസേനാ താവളത്തിൽ നിന്നാണ് പ്രതിരോധമന്ത്രി സൂപ്പർ സോണിക് ജെറ്റിൽ പറന്നുയർന്നത്. വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ കഴിഞ്ഞദിവസം മന്ത്രി സഞ്ചരിച്ചിരുന്നു. ട്വിൻ എഞ്ചിനുള്ള സുഖോയ് രണ്ട് പേർക്കിരിക്കാവുന്ന ഫൈറ്റർ ജെറ്റ് വിഭാഗത്തിൽ പെടുന്ന വിമാനമാണ്. റഷ്യൻ സാേങ്കതിക വിദ്യയിൽ ഹിന്ദുസ്ഥാൻ എയറോന്യൂടിക്സാണ് ഇൗ ട്വിൻ ജെറ്റ് ഫൈറ്റർ നിർമിച്ചിരിക്കുന്നത്.
മുൻ രാഷ്ട്രപതിമാരായ എ.പി.ജെ അബ്ദുൽ കലാമും പ്രതിഭാ പാട്ടീലുമാണ് ഇതിന് മുമ്പ് ഫൈറ്റർ ജെറ്റിൽ പറന്നത്. മുൻ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസും പറന്നവരിൽ പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.