ഡി​ഗ്രി വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ല; ഉപജീവനത്തിന് പഞ്ചർ കട തുടങ്ങാൻ വിദ്യാർഥികളെ ഉപദേശിച്ച് ബി.ജെ.പി എം.എൽ.എ

ഭോപാൽ: ഡി​ഗ്രി വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ലെന്നും ഉപജീവനത്തിനായി പഞ്ചർ കട തുടങ്ങണമെന്നും വിദ്യാർഥികളെ ഉപദേശിച്ച് ബി.ജെ.പി എം.എൽ.എ. മധ്യപ്രദേശിലെ എം.എൽ.എയായ പന്നാലാൽ ശാക്യയാണ് വിവാദ പരാമർശവുമായി രം​ഗത്തെത്തിയത്. ശാക്യയുടെ മണ്ഡലമായ ​ഗുണയിൽ പ്രൈം മിനിസ്റ്റേഴ്‌സ് കോളേജ് ഓഫ് എക്‌സലൻസ്' ഉദ്ഘാടനം ചെയ്ത്

സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

"ഇന്ന് പി.എം കോളേജ് ഓഫ് എക്സലൻസ് ഉദ്ഘാടനം ചെയ്യുകയാണ്. കോളേജ് ഡി​ഗ്രികൾ കൊണ്ട് പ്രയോജനമേതുമില്ലെന്ന പൊതുവാക്യം മനസിൽ സൂക്ഷിക്കണമെന്ന് എല്ലാവരേയുെ ഓർമിപ്പിക്കുന്നു. പകരം ഉപജീവനത്തിനായി പഞ്ചർ കട ആരംഭിക്കുക," ശാക്യ പറഞ്ഞു.

മധ്യപ്രദേശിലെ 55 ജില്ലകളിലും പ്രൈം മിനിസ്റ്റേഴ്‌സ് കോളേജ് ഓഫ് എക്‌സലൻസ്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തിരുന്നു. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തെ ഷാ അഭിനന്ദിച്ചു. പിഎം കോളേജ് ഓഫ് എക്‌സലൻസായി വികസിപ്പിച്ച ഇൻഡോറിലെ അടൽ ബിഹാരി വാജ്‌പേയി ഗവൺമെന്റ് ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ മധ്യപ്രദേശ് മുൻപന്തിയിലാണെന്നും വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - ‘Degrees of no use, open a puncture shop’: BJP MLA's bizarre advice to students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.