ന്യൂഡൽഹി: ജഹാംഗീർപുരി മാതൃകയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ തിങ്ങിത്താമസിക്കുന്ന ശാഹീൻ ബാഗിലും ഓഖ്ലയിലും തിലക് നഗറിലും ബുൾഡോസർ ഇറക്കി ഒരു മാസം നീളുന്ന പൊളിച്ചുനീക്കൽ യജ്ഞം നടത്തുമെന്ന് ബി.ജെ.പി പാർട്ടി ഭരിക്കുന്ന തെക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയറും ബി.ജെ.പി നേതാവുമായ മുകേഷ് സൂര്യനാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
ജഹാംഗീർപുരിയിൽ മുസ്ലിംകളുടെ കടകൾക്കും വീടുകൾക്കും ബുൾഡോസറുകൾ ഇറക്കിയതിന് പിറ്റേന്ന് സമാനമായ ഇടിച്ചു പൊളിക്കൽ ഡൽഹിയിലെ ബംഗ്ലാദേശികളുടെയും റോഹിങ്ക്യകളുടെയും അനധികൃത കെട്ടിടങ്ങൾക്ക് നേരെയും നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത വ്യക്തമാക്കിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സ്ത്രീ മുന്നേറ്റത്തിലൂടെ വാർത്തകളിൽ ഇടം പിടിച്ച ശാഹീൻ ബാഗിനെതിരെ ബി.ജെ.പി നിരന്തരം പ്രചാരണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.