ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിലെ മലിനീകരണത്തിന്‍റെ തോത് വൻതോതിൽ ഉയർന്നതായി റിപ്പോർട്ട്. ജൻപത്തിലാണ് വായു മലിനീകരണം അപകടകരമായ അവസ്ഥയിലേക്ക് എത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ദീപാവലിക്ക് വലിയ രീതിയിൽ പടക്കം പൊട്ടിച്ചതോടെയാണ് മലിനീകരണത്തിന്‍റെ തോത് ഉയർന്നെതന്നാണ് സൂചന.
കഴിഞ്ഞ വർഷം ഉപയോഗിച്ച പടക്കങ്ങളുടെ പകുതിയെങ്കിലും ഡൽഹി നിവാസികൾ ഉപയോഗിക്കുകയാണെങ്കിൽ മലിനീകരണ തോത് വൻ തോതിൽ ഉയരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദീപാവലിക്ക് തൊട്ടടുത്ത ദിവസം ഡൽഹിയുടെ പല പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക താഴ്ന്നത്.
കഴിഞ്ഞ ഒരാഴ്ചക്ക് മുമ്പ് തന്നെ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക മോശം അവസ്ഥയിലേക്ക് എത്തിയിരുന്നു. അത് വളരെ മോശം അവസ്ഥയിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. വെള്ളി, ശനി ദിവസങ്ങളിലായി വായു ഗുണനിലവാര സൂചിക മോശം അവസ്ഥയിലേക്ക് എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നത്. തുടർന്ന് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.