ഡൽഹിയിൽ വീണ്ടും മോശം വായു; സർക്കാറിന്​ സു​പ്രീംകോടതി വിമർശനം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വീ​ണ്ടും അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക്​ വാ​യു മ​ലി​നീ​ക​ര​ണ തോ​ത്​ ഉ​യ​ർ​ ന്നു. കാ​റ്റി​​െൻറ ശ​ക്തി​കു​റ​ഞ്ഞ​തും ത​ണു​പ്പ്​ ആ​രം​ഭി​ച്ച​തു​മാ​ണ്​ വാ​യു വീ​ണ്ടും മോ​ശ​മാ​കാ​ൻ കാ​ര​ ണം.
ബു​ധ​നാ​ഴ്​​ച ഡ​ൽ​ഹി​യി​ലെ 37 വാ​യു നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലും നി​ല​വാ​ര​സൂ​ചി​ക (​െഎ.​​ക്യു.​െ​എ) ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ല​യി​ട​ങ്ങ​ളി​ലും ഐ.​ക്യു.​െ​എ 500 ക​ട​ന്നു. ഐ.​ക്യു.​ഐ 100 വ​രെ​യാ​ണ്​ സു​ര​ക്ഷി​ത നി​ല. ശ്വാ​സ​കോ​ശ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന പ​ർ​ട്ടി​ക്കു​ലേ​റ്റ്​ മാ​റ്റ​ർ അ​പ​ക​ട​ക​ര​മാ​യ തോ​തി​ലാ​ണു​ള്ള​ത്​.

വാ​യു മ​ലി​നീ​ക​ര​ണ തോ​ത്​ ഉ​യ​ർ​ന്ന​തി​ന് ​സു​പ്രീം​കോ​ട​തി കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ച്ചു. മ​ലി​നീ​ക​ര​ണം ഇ​ല്ലാ​താ​ക്കാ​ൻ കേ​ന്ദ്രം ആ​വ​ശ്യ​മാ​യ ന​ട​പ​ടി സീ​ക​രി​ക്ക​ണ​മെ​ന്ന്​ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ല​ട​ക്കം മോ​ശം വാ​യു അ​നു​ഭ​വ​പ്പെ​ടു​ന്ന ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഹൈ​ഡ്ര​ജ​ൻ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഇ​ന്ധ​ന സാ​​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത തേ​ട​ണ​മെ​ന്നും ഡി​സം​ബ​ർ മൂ​ന്നി​ന്​ ഇ​തി​​െൻറ റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണ​മെ​ന്നും കേ​ന്ദ്ര​ത്തോ​ട്​ സു​​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഡ​ൽ​ഹി​യി​ൽ വീ​ട്ടി​ന​കം പോ​ലും ആ​ളു​ക​ൾ​ക്ക്​ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന്​ നേ​രേ​ത്തേ സു​പ്രീം​കോ​ട​തി പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു.

ത​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഹൈ​ഡ്ര​ജ​ൻ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഇ​ന്ധ​ന സാ​​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ വാ​യു​മ​ലി​നീ​ക​ര​ണം ഇ​ല്ലാ​താ​ക്കാ​നാ​കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ജ​പ്പാ​ൻ വി​ദ​ഗ്​​ധ​ർ നേ​ര​ത്തേ, സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

Tags:    
News Summary - Delhi airpolution supremcourt-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.