ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ ഫെബ്രുവരിയിലുണ്ടായ വംശീയാതിക്രമത്തിൽ ഫേസ്ബുക്കിന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് ഡൽഹി നിയമസഭ സമിതി. സംഭവത്തിൽ ഫേസ്ബുക്കിെന കൂട്ടുപ്രതിയാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
കലാപത്തെ തുടർന്ന് പ്രദേശത്ത് സമാധാനം കൊണ്ടുവരുന്നതിനായി നിയോഗിച്ച നിയമസഭ സമിതിയാണ് ഫേസ്ബുക്കിനും പങ്കുണ്ടെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുന്നത്. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങളോട് ഫേസ്ബുക്ക് പക്ഷപാതം കാണിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് കലാപത്തിൽ അവരുടെ പങ്ക് സമിതി അന്വേഷണ വിധേയമാക്കിയത്.
ഡൽഹി കലാപകാരികളുമായി ഗൂഢാലോചന നടത്തിയെന്ന് തങ്ങൾ സംശയിക്കുന്നുണ്ടെന്ന് സമിതി അധ്യക്ഷൻ ആം ആദ്മി പാർട്ടി എം.എൽ.എ രാഘവ് ഛദ്ദ തിങ്കളാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അംഗീകൃതമല്ലാത്ത ന്യൂസ് ചാനലുകളുമായി ഫേസ്ബുക്കിന് സഖ്യമുണ്ട്. സാഹോദര്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം ഫേസ്ബുക്ക് നീക്കംചെയ്യുകയും സാമുദായിക പൊരുത്തക്കേടുകൾക്ക് കാരണമാകുന്നവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വംശീയാതിക്രമ കേസിൽ ഫേസ്ബുക്കിനെ കൂട്ടുപ്രതിയായി കണക്കാക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കണമെന്നും രാഘവ് ഛദ്ദ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.