ലാലുവിനെ വിളിപ്പിച്ച് ഡൽഹി സി.ബി.ഐ കോടതി

ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനും ഭാര്യ റബ്റി ദേവിക്കുമെതിരെ ഡൽഹി സി.ബി.ഐ കോടതിയുടെ സമൻസ്. മാ‍ർച്ച് 15ന് കോടതിയിൽ ഇരുവരും നേരിട്ട് ഹാജരാകണം. ജോലിക്കായി ഭൂമി കോഴയായി കൈപ്പറ്റിയെന്ന കേസിൽ സി.ബി.ഐ നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ലാലു പ്രസാദും റബ്റി ദേവിയും ഉൾപ്പെടെ 16 പേർക്കെതിരായാണ് സി.ബി.ഐ തിങ്കളാഴ്ച കുറ്റപത്രം നൽകിയിരിക്കുന്നത്. ലാലുവിനെ ബി.ജെ.പിക്ക് ഭയമാണെന്നും അതിനാലാണ് കേന്ദ്ര ഏജൻസികൾ പിന്നാലെ വരുന്നതെന്നും റബ്റി ദേവി പറഞ്ഞു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം സിംഗപ്പൂരിൽനിന്ന് ലാലു ഫെബ്രുവരി 10നാണ് നാട്ടിലെത്തിയത്.

Tags:    
News Summary - delhi cbi court summons lalu prasad yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.