ഡൽഹി ആശുപത്രി തീപിടിത്തത്തിൽ മരിച്ച കുഞ്ഞി​െന്റ മൃതദേഹം ബന്ധു ഏറ്റുവാങ്ങുന്നു

ഡൽഹി ആശുപത്രി തീപിടിത്തം: ഉടമയും ഡോക്ടറും പൊലീസ് കസ്റ്റഡിയിൽ

ന്യൂ​ഡ​ൽ​ഹി: ഏ​ഴ് ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ തീ​പി​ടി​ത്ത​മു​ണ്ടാ​യ ആ​ശു​പ​ത്രി ഉ​ട​മ​യെ​യും ഡ്യൂ​ട്ടി ഡോ​ക്ട​റെ​യും കോ​ട​തി മൂ​ന്ന് ദി​വ​സ​ത്തെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ആ​ശു​പ​ത്രി ഉ​ട​മ ഡോ. ​ന​വീ​ൻ ഖി​ച്ചി, ഡ്യൂ​ട്ടി ഡോ​ക്ട​ർ ആ​കാ​ശ് എ​ന്നി​വ​രെ​യാ​ണ് ചീ​ഫ് മെ​​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് വി​ധി ഗു​പ്ത പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ശു​പ​ത്രി​യു​ടെ ലൈ​സ​ൻ​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. അ​ഗ്നി​ര​ക്ഷാ വ​കു​പ്പി​ന്റെ അ​നു​മ​തി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അതിനിടെ, തീപിടിത്തത്തിൽ മരിച്ച ഏഴ് നവജാത ശിശുക്കളിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. തീപിടിത്തത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഒരു നവജാതശിശു മരിച്ചതായി പറയുന്നുണ്ടെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Delhi Children Hospital fire: Court remands two accused to 3 days police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.