ന്യൂഡൽഹി: മംഗോൽപുരി പ്രദേശത്തെ കടയുടമയിൽ നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഡല്‍ഹി പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ ഭീം സിങ്ങാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ സി.ബി.ഐ ഉദ്യോഗസ്ഥർ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.
അനധികൃത പാര്‍ക്കിങുമായി ബന്ധപ്പെട്ടാണ് പൊലീസുകാരന്‍ വ്യാപാരിയോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. കടയുടമയുടെ പരാതി പ്രകാരമാണ് സി.ബി.ഐ സംഭവത്തിൽ ഇടപെട്ടത്.
തുടര്‍ന്ന് നടത്തിയ ഓപറേഷനില്‍ ഭീം സിങ് കൈക്കൂലി വാങ്ങുന്നത് സി.ബി.ഐ സംഘം പിടികൂടുകയായിരുന്നു. റെയ്ഡ് നടക്കുന്നതറിഞ്ഞ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സി.ബി.ഐ സംഘം പിടികൂടി. ഇയാള്‍ക്കെതിരെ കൈക്കൂലി കേസ് ഫയൽ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.