ജ്വല്ലറി കമ്പനിയെ 2.2 കോടി രൂപയ്ക്ക് വഞ്ചിച്ച കേസില്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ജ്വല്ലറി കമ്പനിയെ 2.2 കോടി രൂപയ്ക്ക് വഞ്ചിച്ച കേസില്‍ ദമ്പതികളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ആഘോഷ ജീവിതത്തിനുടമകളാണിരുവരുമെന്ന് മനസിലായതായി പൊലീസ് പറഞ്ഞു. ഓഡി എ 6, ഓഡി എ 3, ബിഎംഡബ്ള്യൂ 5 സീരീസ് പോലുള്ള മുന്‍നിര കാറുകള്‍ ഇവരുടെ കൈയിലുണ്ട്്. ആഡംബരഹോട്ടലുകളിലാണ് ഇരുവരും കഴിഞ്ഞിരുന്നത്.

അറസ്റ്റിലായ ദമ്പതികളെ `ബണ്ടി ഒൗര്‍ ബബ്ളി' എന്ന സിനിമ സ്വാധീനിച്ചതായി പൊലീസ് പറയുന്നു.

ദമ്പതികള്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതിലൂടെ വന്‍തോതില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്.

വ്യാജ കോള്‍ സെന്‍റര്‍ നടത്തിയതിന് തെലങ്കാന പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. 

Tags:    
News Summary - Delhi: Couple arrested for duping jewellery company of over Rs 2 Cr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.