ന്യൂഡല്‍ഹി: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുക്കാൻ ഡൽഹി കോടതിയുെട ഉത്തരവ്. അധ്യാപകൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി കോടതിയിൽ പരാതി ഉന്നയിക്കുന്നത്. പൊലീസിൽ പരാതിെപ്പട്ടിട്ടും നടപടി ഉണ്ടായില്ലെന്നും പെൺകുട്ടി പറഞ്ഞു.
തുടര്‍ന്ന് ഉദ്യോഗസ്ഥക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ ആരോപണങ്ങൾ െതറ്റാണെന്ന് കണ്ടാൽ െഹെകോടതിയിൽ പോകുമെന്നും െപാലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആരോപണ വിധേയനായ അധ്യാപകനെ രക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥ തെറ്റായ തെളിവുകളുണ്ടാക്കിയെന്ന് പെണ്‍കുട്ടി ആരോപിച്ചിരുന്നു. അന്വേഷണത്തിനിടെ ഉദ്യോഗസ്ഥ തന്നെ പീഡിപ്പിച്ചു. അതിനുശേഷമാണ് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുപോയത്. തെൻറ അനുവാദമില്ലാതെയാണ് ഡോക്ടര്‍ മെഡിക്കല്‍ പരിശോധന നടത്തിയതെന്നും കുട്ടി ആരോപിക്കുന്നു.
കഴിഞ്ഞ ആഗസ്റ്റിലാണ് അമാന്‍ വിഹാര്‍ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടിക്ക് സ്‌കൂള്‍ അധ്യാപകനില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്നത്. ഇക്കാര്യം രക്ഷിതാക്കളോട് പറഞ്ഞുവെങ്കിലും സ്‌കൂളിലെത്തിയ പിതാവിനെ അധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറയുന്നു. ഇതിനിെടയാണ് അന്വേഷണ ഉദ്യോഗസ്ഥയും പീഡിപ്പിച്ചുവെന്ന് കുട്ടി പരാതി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.