ന്യൂഡൽഹി: ആയുർവേദ ചികിത്സക്കും മരുന്നുകൾക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഭാരവാഹികളോട് ഡൽഹി കോടതി വിശദീകരണം തേടി. ഐ.എം.എ പ്രസിഡൻറ് ഡോ. ജെ.എ. ജയലാൽ, സെക്രട്ടറി ഡോ. ജയേഷ് ലെലെ, നാഷനൽ മെഡിക്കൽ കമീഷൻ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് എന്നിവരോടാണ് ജൂലൈ ഒമ്പതിന് വിശദീകരണം നൽകാൻ സിവിൽ ജഡ്ജി ദീക്ഷ റാവു നിർദേശിച്ചത്. ആയുർവേദത്തിനെതിരായ പരാമർശത്തിന് ഐ.എം.എ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രാജേന്ദർ സിങ് രജപുത് എന്നയാളാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.
അലോപ്പതി മരുന്നുപയോഗിച്ചുള്ള കോവിഡ് ചികിത്സക്കെതിരെ യോഗ ഗുരു രാംദേവ് ആരോപണമുന്നയിക്കുകയും ഇതിനെതിരെ ഐ.എം.എ ഭാരവാഹികൾ രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ ഹരജി. ആയുർവേദത്തിൽ വിശ്വസിക്കുന്നവരുടെ വികാരങ്ങൾ വ്രണെപ്പടുത്തുന്ന പ്രസ്താവനകൾ വിലക്കണമെന്നും ഹരജിയിലുണ്ട്. ഹിന്ദുക്കളുടേയോ മറ്റു മതങ്ങളുടേയോ വികാരങ്ങളെ മുറിപ്പെടുത്തുന്ന വിധത്തിൽ ഐ.എം.എയുടെ വേദി ഉപയോഗിക്കുന്നതിൽ നിന്ന് ഭാരവാഹികളെ തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.