ജല നിരപ്പ് ഒഴിയാതെ യമുന; ജന ജീവിതം അവതാളത്തിൽ, ചെങ്കോട്ട അടച്ചു

ന്യൂഡൽഹി: ഇന്ന് രാവിലെ എട്ട് മണിയോടെ യമുനയിലെ ജലനിരപ്പ് 208.48 മീറ്ററിലെത്തിയതായി സെൻട്രൽ വാട്ടർ കമ്മീഷൻ അറിയിച്ചു. ഡൽഹിയിലെ സിവിൽ ലൈൻസ് സോണിലെ താഴ്ന്ന പ്രദേശങ്ങളിലെ 10 സ്‌കൂളുകൾക്കും ഷഹാദ്രയിലെ ഏഴ് സ്‌കൂളുകൾക്കും വെള്ളപ്പൊക്ക സമാനമായ സാഹചര്യം കണക്കിലെടുത്ത് ഇന്ന് അവധിയായിരിക്കുമെന്ന് എം.സി.ഡി അറിയിച്ചു. കനത്ത മഴയെ തുടർന്ന് ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് യമുന നദിയിലെ ജലനിരപ്പ് ഉയരുന്നത് തുടരുന്നതിനാൽ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളപ്പൊക്കത്തിലും വെള്ളക്കെട്ടിലും നശിക്കുന്നു.

യമുനയിലെ ജലനിരപ്പിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്ത​ുന്നത്. ഞായറാഴ്ച രാവിലെ 11 മണിക്ക് 203.14 മീറ്ററിൽ നിന്ന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് 205.4 ലേക്ക് ഉയർന്നു. ഡൽഹിയിലെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതൽ നടപടിയായി ഡൽഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി സർക്കാർ അവരുടെ ഒഴിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 16,564 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി, 14,534 പേർ നഗരത്തിലുടനീളം ടെന്റുകളിലും ഷെൽട്ടറുകളിലും താമസിക്കുന്നു. ആസന്നമായ പ്രതിസന്ധി ലഘൂകരിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നലെ കേന്ദ്ര ജലകമ്മീഷന് കത്തെഴുതിയിരുന്നു. യ​മു​ന ന​ദി അ​പ​ക​ട​ര​മാം വി​ധം ക​ര​ക​വി​ഞ്ഞ​തോ​ടെ ചെ​ങ്കോ​ട്ട അ​ട​ച്ചു. മ​ഴ സാ​ഹ​ച​ര്യം നോ​ക്കി ശ​നി​യാ​ഴ്ച തു​റ​ക്കു​മെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു.

യ​മു​ന​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​യ രാ​ജ്ഘ​ട്ട്, ചെ​ങ്കോ​ട്ട, മ​ജ്നു കാ ​തി​ല, തി​ല​ക് ബ്രി​ഡ്ജ്, ഐ​ടി​ഒ, യ​മു​നാ ഘാ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ൾ​പെ​ടെ വെ​ള്ളം ക​യ​റി. ഹ​രി​യാ​ന​യി​ലെ ഹ​ത്നി​കു​ണ്ഡ് അ​ണ​ക്കെ​ട്ടി​ൽ നി​ന്നും വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് യ​മു​ന​യി​ലെ ജ​ല​നി​ര​പ്പ് വീ​ണ്ടു​മു​യ​ർ​ന്ന​ത്. 

Tags:    
News Summary - Delhi flood news LIVE updates: Heavy rains, increase in Yamuna water level triggers waterlogging in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.