ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

ന്യൂഡൽഹി: പൗരത്വ സമരത്തിൽ പങ്കെടുത്തതിന് കലാപ ഗൂഢാലോചന കേസിൽപെടുത്തി യു.എ.പി.എ ചുമത്തപ്പെട്ട വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി. ഡൽഹി ഹൈകോടതി ജഡ്ജി അമിത് ശർമയാണ് പിൻമാറിയത്. ഇതോടെ ഹരജി ബുധനാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും. ജാമ്യം നൽകാൻ വിസമ്മതിച്ച വിചാരണകോടതിയുടെ ഉത്തരവിനെതിരെയുള്ള ഹരജിയാണ് ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്.

സ്ഥിരം ജാമ്യം തേടിയുള്ള ഉമർ ഖാലിദിന്‍റെ ആദ്യ ഹരജി 2022 മാർച്ചിൽ വിചാരണ കോടതി തള്ളിയിരുന്നു. മെയ് 28ന് രണ്ടാമത്തെ ജാമ്യാപേക്ഷയും വിചാരണകോടതി തള്ളി. തുടർന്ന് സുപ്രീം കോടതിയിൽനിന്ന് ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പിൻവലിച്ചതിന് പിന്നാലെയാണ് ഉമർ ഖാലിദ് പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചത്.

നാലുവർഷമായി ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. 2020 സെപ്റ്റംബർ 13നാണ് ഉമർഖാലിദിനെ അറസ്റ്റുചെയ്തത്. ഡൽഹി വംശഹത്യയിലേക്ക് നയിച്ച സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് കേെസടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം. യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

2022 ഡിസംബറിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കർശന ഉപാധികളോടെ ഒരാഴ്ചത്തേക്ക് ഉമർ ഖാലിദിന് അനുവദിച്ചിരുന്നു.

Tags:    
News Summary - Delhi HC judge recuses from hearing Umar Khalid’s bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.