ന്യൂഡൽഹി: : എ.ബി.വി.പി പ്രവർത്തകരുടെ മർദനമേറ്റ ശേഷം ദുരൂഹ സാഹചര്യത്തിൽ ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി നജീബ് അഹമ്മദിെൻറ തിരോധാനം ഇനി സി.ബി.െഎ അന്വേഷിക്കും. കേസിൽ നടന്നിരുന്ന ക്രൈംബ്രാഞ്ച് അന്വേഷണം സി.ബി.െഎക്ക് കൈമാറാൻ ഡൽഹി ഹൈകോടതി ഉത്തരവിട്ടു.
നജീബ് അഹമ്മദിെൻറ മാതാവ് ഫാത്തിമാ നഫീസ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ജി.എസ് സിസ്റ്റനി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് കേസ് സി.ബി.െഎക്ക് കൈമാറാൻ ഉത്തരവിട്ടത്. ഡി.െഎ.ജി റാങ്കിൽ താഴാത്ത ഉദ്യോഗസ്ഥെൻറ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തേണ്ടതെന്നും കോടതി വ്യകതമാക്കി.
കേസ് സി.ബി.െഎക്ക് കൈമാറുന്നതിൽ പ്രശ്നങ്ങളിെല്ലന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 15 മുതലാണ് നജീബിനെ ജെ.എൻ.യു കാമ്പസിൽ നിന്നും കാണാതായത്. ഹോസ്ററൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.വി.ബി.പി പ്രവർത്തകർ നജീബിനെ സംഘം ചേർന്ന് മർദിച്ചിരുന്നു. തുടർന്നാണ് നജീബിനെ കാണാതായത്. പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം ഉൗർജിതമാക്കിയെങ്കിലും ഇതുവരെ നജീബിനെ കെണ്ടത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.