ആര് ഭീകരനെന്ന് കേ​ന്ദ്രം പറയും; ഭീകരപട്ടത്തിനെതിരായ ഹരജി തള്ളി

ന്യൂഡൽഹി: ആര് ഭീകരനാണെന്നും അല്ലെന്നും കേന്ദ്ര സർക്കാർ പറയുമെന്നും അത് കേന്ദ്രത്തിന്റെ പ്രത്യേകാധികാരമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഡൽഹി ഹൈകോടതിയിൽ ബോധിപ്പിച്ചു. എസ്.ജിയുടെ വാദം അംഗീകരിച്ച് ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനെതിരെ കശ്മീരിലെ ആസ്യാ അന്ദ്രാബിയുടെ ‘ദുഖ്തറനേ മില്ലത്ത്’ സമർപ്പിച്ച ഹരജി ജസ്റ്റിസ് അനീഷ് ദയാൽ തള്ളി.

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ(യു.എ.പി.എ)ത്തിന് കീഴിൽ തങ്ങളെ ഭീകര സംഘടനയായി ​കേന്ദ്രം പ്രഖ്യാപിച്ച സംഘടനക്ക് അതേ നിയമ പ്രകാരം ‘ഭീകര പട്ടം’ നീക്കം ചെയ്യാൻ കോടതിയിൽ പോകാമെന്നും ‘ദുഖ്തറനേ മില്ലത്ത്’ അത് ചെയ്തിട്ടില്ലെന്നും ഹൈകോടതി വ്യക്തമാക്കി.

Tags:    
News Summary - Delhi High Court Dismisses Plea By Asiya Andrabi's Dukhtaran-E-Millat Challenging UAPA Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.