ജഡ്ജിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയാൻ നിർദേശിച്ച് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ജഡ്ജി തന്‍റെ ചേംബറിൽ വെച്ച് സഹപ്രവർത്തകയോട് അനുയോജ്യമല്ലാത്ത രീതിയിൽ പെരുമാറുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയണമെന്ന് ഡൽഹി ഹൈകോടതി നിർദേശിച്ചു. വിഡിയോയുടെ ലൈംഗിക സ്വഭാവം കൊണ്ടും ഉൾപ്പെട്ടിരിക്കുന്നവരുടെ സ്വകാര്യതയും പരിഗണിച്ച് വിഡിയോ പ്രചരിക്കുന്നത് തടയണമെന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മ നിർദേശിച്ചു. എല്ലാ ഓൺലൈൻ മെസേജിങ്, സമൂഹമാധ്യമ സ്ഥാപനങ്ങൾക്കും ഇതു സംബന്ധിച്ച നിർദേശം നൽകാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

ജഡ്ജി തന്‍റെ ചേംബറിൽ വെച്ച് സഹപ്രവർത്തകയുമായി അനുയോജ്യമല്ലാത്ത തരത്തിൽ ഇടപഴകുന്ന വിഡിയോ സമൂഹമാധ്യങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജിക്കാരന്റെ വ്യക്തിത്വം മറച്ചുവയ്ക്കാൻ കോടതി അനുവാദം നൽകിയതിനാൽ ആരാണ് കേസ് ഫയൽ ചെയ്തതെന്ന് അറിയില്ല.


അതേസമയം, ചേംബറിൽ വെച്ച് അനുചിതമായി ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയ ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നിരുന്നു. കേസ് ഇനി ഡിസംബർ ഒമ്പതിന് കോടതി പരിഗണിക്കും.

Tags:    
News Summary - Delhi High Court Orders Blocking Of Judicial Officer's Sexually Explicit Video On Social Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.