ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന മുൻ മന്ത്രി സത്യേന്ദർ ജെയിനിന് ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ചു. ഇതേ കേസിലെ കൂട്ടുപ്രതികളായ വൈഭവ് ജെയിൻ, അങ്കുഷ് ജെയിൻ എന്നിവർക്കും കോടതി ജാമ്യം നിഷേധിച്ചു. മൂന്നു പ്രതികളും ജാമ്യം നൽകുന്നതിനായി മുന്നോട്ടുവെച്ച വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
2022 മേയിലാണ് സത്യേന്ദർ ജെയിനിനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബറിലും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു.
മദ്യനയ അഴിമതിക്കേസിൽ എ.എ.പി സർക്കാരിലെ മറ്റൊരു മന്ത്രിയായിരുന്ന മനീഷ് സിസോദിയയും ജയിലിലാണ്. സിസോദിയയുടെ അറസ്റ്റിനു ശേഷം ഇരുവരും മന്ത്രിസ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചിരുന്നു. 2015-16 കാലത്ത് സത്യേന്ദ്ര ജെയിനുമായി ബന്ധമുള്ള കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച അന്നു തന്നെയായിരുന്നു അറസ്റ്റ്.
ജെയ്നിന്റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് ഇത്രയും തുക ക്രെഡിറ്റ് ചെയ്യുകയും ഇത് പിന്നീട് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ബ്രോക്കര്‍മാര്‍ക്ക് കൈമാറുകയും അതുപയോഗിച്ച് ഭൂമി വാങ്ങുകയും അതുപോലെ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമി വാങ്ങിയതിന്‍റെ വായ്പാ തുക തിരിച്ചടയ്ക്കാനും വിനിയോഗിച്ചതായാണ് കണ്ടെത്തല്‍. നേരത്തെ ജെയ്നിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.