വാഷിംഗ്ടൺ: പണിയറിയില്ലെന്ന് പറഞ്ഞ് പുറത്താക്കിയതിന് കമ്പനിയുടെ സെർവർ ഹാക്ക് ചെയ്തു 1,200 മൈക്രോസോഫ്റ്റ് യൂസർ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത ഡൽഹി സ്വദേശിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ചു യു.എസ് കോടതി.
2017 മുതൽ 2018 മെയ് വരെ ഒരു ഐ.ടി കൺസൾട്ടിംഗ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ദീപാൻഷു ഖേർ. മറ്റൊരു കമ്പനിയുടെ അക്കൗണ്ടുകൾ മൈക്രോസോഫ്റ്റ് ഓഫീസ് 365 ലേക്ക് മാറ്റുന്നതിന് വേണ്ടി ദീപാൻഷു ജോലി ചെയ്യുന്ന സ്ഥാപനവുമായി കരാർ ഉണ്ടാക്കിയിരുന്നു. ദീപാൻഷുവിനെയാണ് അദ്ദേഹത്തിന്‍റെ കമ്പനി ഈ ദൗത്യം ഏൽപിച്ചത്.
എന്നാൽ കരാർ നൽകിയ കമ്പനിക്ക് ദീപാൻഷുവിന്‍റെ പ്രവർത്തനത്തിൽ തൃപ്തിയില്ലെന്നറിഞ്ഞതോടെ ദീപാൻഷുവിനെ തിരികെ വിളിച്ചു. തുടർന്ന് കമ്പനി പുറത്താക്കുകയും ചെയ്തു. ജോലി നഷ്ടപ്പെട്ട അദ്ദേഹം 2018 ജൂണിൽ തിരിെക ഡൽഹിയിലേക്ക് വന്നു.
നാട്ടിലെത്തിയ ശേഷം കരാർ നൽകിയ കമ്പനിയുടെ സെർവർ ഹാക്ക് ചെയ്താണ് 1500 എം.എസ് 0365 യൂസർ അക്കൗണ്ടുകളിൽ നിന്ന് 1200 എണ്ണം ദീപാൻഷു ഡിലീറ്റ് ചെയ്തത്. ഇത് കമ്പനിയുടെ പ്രവർത്തനങ്ങളെ പൂർണമായി ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.