ന്യൂഡൽഹി: ദ്വാരകയിലെ അംബർഹായ് ഗ്രാമത്തിൽ ദമ്പതികളെ ആക്രമിച്ച സംഘം ഭർത്താവിനെ വെടിവെച്ചുകൊന്നു. അക്രമികൾ ഉതിർത്ത അഞ്ച് വെടിയുണ്ടകളേററ് ഭാര്യ ആശുപത്രിയിലാണ്.
ഹരിയാനയിലെ സോണിപത്തിൽ നിന്നുള്ള വിനയ് ദഹിയയും ഭാര്യ കിരൺ ദഹിയയുമാണ് ആക്രമിക്കപ്പെട്ടത്. ആറോ ഏഴോ പേർ ഇവരുടെ വാടക വീട്ടിൽ വന്ന് ആക്രമിക്കുകയായിരുന്നു. വിനയ് ദഹിയയുടെ ശരീരത്തിൽ നിന്ന് നാല് ബുള്ളറ്റുകൾ കണ്ടെടുത്തു. കിരൺ ദഹിയ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കഴിഞ്ഞ വർഷം വീട്ടുകാർക്ക് താൽപര്യമില്ലാതെ വിവാഹം കഴിച്ച് നാട്ടിൽ നിന്നും ഒളിച്ചോടുകയായിരുന്നു ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.