ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്തി ഡൽഹി സർക്കാർ. മാർക്കറ്റുകളും മാളുകളും ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. 50 ശതമാനം യാത്രക്കാരുമായി ഡൽഹി മെട്രോ സർവീസ് നടത്തും.
സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് ജോലിക്കെത്താം. സർക്കാർ ഓഫീസുകളിലെ ഗ്രൂപ്പ് എ ജീവനക്കാർ എല്ലാ ദിവസവും ഓഫീസിൽ ഹാജരാവണം. ഗ്രൂപ്പ് ബി ജീവനക്കാരിൽ 50 ശതമാനം ഓഫീസിലെത്തിയാൽ മതിയാകും.
420 ടൺ ഓക്സിജൻ ശേഖരിക്കാനുള്ള സംവിധാനം ആരംഭിക്കും. കോവിഡിെൻറ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളെ കണ്ടെത്താൻ രണ്ട് ലാബുകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിൽ കഴിഞ്ഞ ദിവസം 400 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 0.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.