പ്രിസൈഡിങ് ഓഫിസറായി ബി.ജെ.പി അംഗം; ഡൽഹി മേയർ തെരഞ്ഞെടുപ്പിനിടെ ബഹളം

ന്യൂഡൽഹി: ഡൽഹി മേയർ തെരഞ്ഞെടുപ്പിനിടെ ബഹളം. പ്രിസൈഡിങ് ഓഫിസറായി ബി.ജെ.പി അംഗത്തെ നിയമിച്ച ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയുടെ തീരുമാനത്തിനെതിരെ ആം ആദ്മി പാർട്ടി അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു.

ആം ആദ്മി സ്ഥാനാർഥിയായി ഷെല്ലി ഒബ്‌റോയും ബി.ജെ.പി സ്ഥാനാർഥിയായി രേഖ ഗുപ്തയുമാണ് മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ എ.എ.പി സ്ഥാനാർഥി ഡൽഹി മേയറാകും. 250 അംഗ ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ 134 പേരുടെ പിന്തുണയാണ് എ.എ.പിക്ക് ഉള്ളത്. ബി.ജെ.പിക്ക് 104ഉം കോൺഗ്രസിന് ഒമ്പതും കൗൺസിലർമാരുണ്ട്.

ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരെയും തെരഞ്ഞെടുക്കും. ബി.ജെ.പിക്ക് അപ്രതീക്ഷിത തോൽവിയാണ് ഡൽഹി കോർപറേഷനിൽ നേരിടേണ്ടി വന്നത്.

Tags:    
News Summary - Delhi Mayor Polls: AAP Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.