ഡൽഹി മെട്രോയിൽ വീണ്ടും നിരക്ക് വർധന

ന്യൂഡൽഹി: വര്‍ധിച്ച ഡല്‍ഹി മെട്രോ ചാര്‍ജ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. രണ്ട് കിലോമീറ്ററിലധികമുള്ള ദൂരത്തിനാണ് ചാര്‍ജ് വര്‍ധന. ഇതോടെ മെട്രോ യാത്ര ഉപേക്ഷിച്ച് ബസിനെ ആശ്രയിക്കാന്‍ ഒരുങ്ങുകയാണ് സ്ഥിരം യാത്രക്കാര്‍.

ആറ് മാസത്തിനിടെ രണ്ട് തവണയായുള്ള ചാര്‍ജ് വര്‍ധന മെട്രോ യാത്രികരുടെ നടുവൊടിക്കുകയാണ്. മെട്രോ നിരക്ക് വര്‍ധന നടപ്പാക്കരുതെന്ന ഡല്‍ഹി സര്‍ക്കാരിന്‍റെ ആവശ്യം തള്ളിയാണ് കേന്ദ്രം ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്കില്‍ മെട്രോയില്‍ ഒരു തവണ യാത്ര ചെയ്യുന്ന തുകയില്‍ ബസില്‍ രണ്ട് തവണ യാത്ര ചെയ്യാമെന്നതിനാല്‍ യാത്ര ബസിലേക്ക് മാറ്റാനാണ് യാത്രക്കാരുടെ തീരുമാനം. നിരക്ക് വര്‍ധനക്കെതിരെ NSUI പ്രവര്‍ത്തകര്‍ ഇന്നലെ മെട്രോ തടയല്‍ അടക്കമുള്ള സമരപരിപാടികള്‍ നടത്തിയിരുന്നു.
 

Tags:    
News Summary - Delhi Metro rides get costlier from today-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.