മെട്രോയിൽ ഇരിപ്പിടം ചോദിച്ച മുസ്​ലിം വയോധികന്​ ദുരനുഭവം 

ന്യൂഡൽഹി: മോദിസർക്കാറിനു കീഴിൽ വർഗീയമായ വിവേചനം വർധിക്കുന്നതിന് തലസ്ഥാനമായ ഡൽഹിയിലെ സംഭവം പുതിയ ഉദാഹരണമായി. മെട്രോ ട്രെയിനിൽ യാത്രചെയ്ത മുസ്ലിം വയോധികന് ഒരു സംഘം യുവാക്കൾ സീറ്റ് നിഷേധിക്കുകയും വസ്ത്രധാരണ രീതിയെ പുച്ഛിച്ച് അസഭ്യവർഷം നടത്തുകയും ചെയ്തു.

പാകിസ്താനിൽ പോകാൻ ആക്രോശിച്ചായിരുന്നു ഇത്. നിന്നുകൊണ്ട് യാത്ര ചെയ്യാൻ പ്രയാസമുള്ളതിനാൽ തനിക്ക് ഒരു സീറ്റ് നൽകാൻ അഭ്യർഥിച്ചപ്പോഴായിരുന്നു സംഭവം. ഇതുകണ്ട എ.െഎ.സി.സി.ടി.യു അഖിലേന്ത്യ സെക്രട്ടറി സന്തോഷ് റോയ് ഇടപെട്ടു. വയോധികനോട് മാപ്പുപറയാൻ യുവാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, റോയിയുടെ കോളറിനു പിടിക്കുകയാണ് അവർ ചെയ്തത്. പാകിസ്താനിൽ പോകാൻ ആക്രോശിക്കുകയും ചെയ്തു. 

ഖാൻമാർക്കറ്റ് സ്റ്റേഷനിൽ എത്തിയപ്പോൾ ഗാർഡ് കമ്പാർട്ടുമ​െൻറിൽ കയറി. തൊട്ടടുത്ത പൊലീസ് സ്േറ്റഷനിൽ പരാതി നൽകുകയും ചെറുപ്പക്കാരെ അങ്ങോട്ടു കൊണ്ടുപോവുകയും ചെയ്തു. രണ്ടു ദിവസം മുമ്പായിരുന്നു ഇൗ സംഭവം. പരാതിയുടെ ബാക്കി നടപടി അറിയാൻ കഴിഞ്ഞ ദിവസം റോയ് പൊലീസ് സ്റ്റേഷനിൽ എത്തി. ഭീഷണികൾ ഭയന്ന്  വയോധികൻ പരാതി പിൻവലിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. ചെറുപ്പക്കാരുടെ ഖേദപ്രകടനം അംഗീകരിച്ച് പരാതി പിൻവലിക്കുകയാണെന്ന് എഴുതിക്കൊടുത്ത് അദ്ദേഹം സ്ഥലംവിട്ടുവെന്നാണ് വിവരം.

Tags:    
News Summary - delhi metro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.