മതപരിവര്‍ത്തന വിവാദം; ഡല്‍ഹിയിൽ രാജിവെച്ച മന്ത്രിയെ ഇന്ന് ചോദ്യം ചെയ്യും

മതപരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ രാജിവെക്കേണ്ടി വന്ന ഡല്‍ഹി മുന്‍ മന്ത്രി രാജേന്ദ്ര പാല്‍ ഗൗതമിനെ ഡല്‍ഹി പൊലീസ് ഇന്ന് ചോദ്യം ചെയ്യും. പൊലീസ് തന്റെ വീട് സന്ദര്‍ശിച്ചിരുന്നുവെന്നും സംഭവത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നും ഗൗതം പറഞ്ഞു.

ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള വിവാദ പ്രസ്താവന പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഗൗതമിന്റെ രാജി. രാജേന്ദ്ര ഗൗതത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ബി.ജെ.പിയിൽനിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. മതപരിവര്‍ത്തന ചടങ്ങില്‍ പങ്കെടുത്ത് ഹിന്ദു ദൈവങ്ങളോട് അനാദരവ് കാണിച്ച രാജേന്ദ്ര പാലിനെതിരെ ബി.ജെ.പിയും തീവ്ര ഹിന്ദുത്വ സംഘടനകളും രംഗത്തെത്തിയിരുന്നു.

'ഇന്ന് വാല്‍മീകി മഹര്‍ഷിയുടെ പ്രകടോത്സവ ദിനമാണ്. മറുവശത്ത് കാന്‍ഷി റാം സാഹിബിന്റെ ചരമവാര്‍ഷിക ദിനവും. ചില ബന്ധനങ്ങളില്‍ നിന്നും ഞാന്‍ ഇന്ന് മോചിതനാകുന്നു. പുതിയൊരു മനുഷ്യനായി മാറ്റപ്പെട്ടിരിക്കുന്നു. സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും'- രാജിക്കത്ത് ട്വീറ്റ് ചെയ്തുകൊണ്ട് രാജേന്ദ്ര പാല്‍ ഗൗതം പറഞ്ഞു.  

Tags:    
News Summary - Delhi minister who quit over conversion row to be questioned by police tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.