ന്യൂഡൽഹി: ഡൽഹിയിൽ എം.എൽ.എമാരുടെ ശമ്പളത്തിൽ 66 ശതമാനം വർധനവ്. ഇതു സംബന്ധിച്ച് ഡൽഹി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനപ്രകാരം എം.എൽ.എമാരുടെ ശമ്പളം 54,000ത്തിൽ നിന്ന് 90,000 ആയാണ് വർധിച്ചത്. പുതിയ ശമ്പളപ്രകാരം, അടിസ്ഥാന ശമ്പളം 12,000ത്തിൽ നിന്ന് 30,000 ആയി വർധിച്ചു. നിയോജക മണ്ഡലത്തിന് ലഭിക്കുന്ന അലവൻസ് 18,000 ത്തിൽ നിന്ന് 25,000 രൂപയായി. ടെലഫോൺ അലവൻസ് 8000ൽനിന്ന് 10,000ആയി ഉയർന്നു. സെക്രട്ടേറിയറ്റ് അലവൻസ് 10,000ൽ നിന്ന് 15000 ആയും മറ്റ് അലവൻസ് 6000ൽ നിന്ന് 10,000ആയും വർധിച്ചു.
സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളത്തിലും വൻ വർധനവുണ്ട്.
അതോടൊപ്പം വാർഷിക യാത്ര ബത്ത ഒരു ലക്ഷമായും ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.