ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ സ്ഥിരംസമിതി തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ എ.എ.പി, ബി.ജെ.പി കൗസിലർമാർക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിനിടെ ഒരംഗത്തിന്റെ വോട്ട് മേയർ അസാധുവാണെന്ന് പ്രഖ്യാപിച്ചത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സഭയിൽ ബി.ജെ.പി, എ.എ.പി അംഗങ്ങൾ പരസപരം ചവിട്ടുകയും ഉന്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. സഭാനടപടികൾ നിർത്തിവെക്കാൻ കാരണമായ സംഘർഷത്തിൽ അശോക് മനു എന്ന കൗൺസിലർ കുഴഞ്ഞു വീണിരുന്നു.
സ്ഥിരംസമിതിയിലെ ആറ് സ്ഥാനങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. സംഘർഷത്തെ തുടർന്ന് തിങ്കളാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് മേയർ പ്രഖ്യാപിചിരുന്നു. എന്നാൽ ഇതിനെതിരെ ബി.ജെ.പി കോടതിയെ സമീപിച്ചതിന് പിന്നാലെ മേയറുടെ തീരുമാനം ഹൈകോടതി സ്റ്റേ ചെയ്തു.
വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാതെ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഡൽഹി മേയറുടെ നടപടി ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.