ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്‍റെ പ്രതികളിലൊരാളായ ജെയ്ശെ മുഹമ്മദ് ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ. സജ്ജാദ് ഖാനെയ ാണ് ന്യൂഡൽഹിയിൽ നിന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി ചെങ്കോട്ട ഏരിയയിൽ വെച്ച ാണ് ഇയാൾ പൊലീസിന്‍റെ പിടിയിലാകുന്നത്. ഡൽഹി പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ സജ്ജാദ് ഖാനെ മാർച്ച് 29വരെ എൻ.ഐ.എ കസ്റ്റഡിയിൽവിട്ടു.
ഫെബ്രുവരി 14ന് നടന്ന ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനം സജ്ജാദ് ഖാന്‍റേതായിരുന്നു. 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം ഇയാൾ ഡൽഹിയിലേക്ക് കടക്കുകയായിരുന്നു. ഡൽഹിയിൽ സജ്ജാദ് എന്ന പേരിൽ ഷാൾ കച്ചവടക്കാരനായി ഒളിവിൽ കഴിയവെയാണ് പിടിയിലാകുന്നത്.
ജെയ്ശെയുടെ പ്രവർത്തകരായിരുന്ന ഇയാളുടെ രണ്ടു സഹോദരങ്ങൾ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ നേരത്തെ കൊല്ലപ്പെട്ടിരുന്നു. 2018 ഒക്ടോബറിൽ ജമ്മു കശ്മീരിലെ ത്രാലിൽ ജെയ്ശെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്‍റെ ബന്ധു ഉസ്മാൻ വകവരുത്തിയ ഏറ്റുമുട്ടലിലാണ് സജ്ജാദിന്‍റെ ഒരു സഹോദരൻ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.