ജനങ്ങൾക്ക് തൽക്ഷണം വിവരങ്ങൾ; വാട്ട്‌സ്ആപ്പ് ചാനലുമായി ഡൽഹി പൊലീസ്

ന്യൂഡൽഹി: സുരക്ഷാ അലേർട്ടുകൾ, പ്രധാനപ്പെട്ട വാർത്തകൾ, തൽക്ഷണ അപ്‌ഡേറ്റുകൾ എന്നിവ ജനങ്ങളെ അറിയിക്കുന്നതിനായി വാട്ട്‌സ്ആപ്പ് ചാനൽ ആരംഭിച്ച് ഡൽഹി പൊലീസ്. ഇത് സമൂഹവുമായുള്ള ഇടപെടൽ വർധിപ്പിക്കുമെന്ന് വിശ്വസിക്കുന്നതായി അധികൃതർ അറിയിച്ചു.

“വാട്ട്‌സ്ആപ്പ് ചാനൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇത് സമൂഹവുമായുള്ള ഞങ്ങളുടെ ഇടപഴകൽ വർധിപ്പിക്കുമെന്നും പ്രധാനപ്പെട്ട വിവരങ്ങൾ സമയബന്ധിതവും കാര്യക്ഷമവുമായ രീതിയിൽ പങ്കിടാനുള്ള കഴിവ് മെച്ചപ്പെടുത്തുമെന്നും വിശ്വസിക്കുന്നു” -ഡൽഹി പൊലീസ് വക്താവ് സുമൻ നാൽവ പറഞ്ഞു.

സംഭവങ്ങൾ, ഉപദേശങ്ങൾ, സുരക്ഷാ വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ അനുവദിക്കുന്ന വാട്ട്‌സ്ആപ്പ് ചാനൽ പൊലീസ് ഡിപ്പാർട്ട്‌മെൻ്റും പൊതുജനങ്ങളും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം നൽകുമെന്ന് അവർ പറഞ്ഞു.

https://whatsapp.com/channel/0029VaZR3YK4inoxg9jP7I2H എന്ന ലിങ്കിലൂടെ വാട്ട്‌സ്ആപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാം. ചാനലിൽ ചേരുന്നതിലൂടെ, ഡൽഹി പൊലീസിൽ നിന്ന് ജനങ്ങൾക്ക് പതിവായി തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും സുമൻ നാൽവ പറഞ്ഞു.

കേരള പൊലീസും ജനങ്ങൾക്ക് വിവരങ്ങൾ നൽകാൻ വാട്ട്‌സ്ആപ്പ് ചാനൽ ഉപയോഗിക്കുന്നുണ്ട്.

Tags:    
News Summary - Delhi Police launches WhatsApp channel for city residents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.