യു.എ.പി.എ; അരുന്ധതി റോയിക്കെതിരെ ഡൽഹി പൊലീസ് അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കും

ന്യൂഡൽഹി: 2010ൽ നടന്ന പരിപാടിക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് എഴുത്തുകാരി അരുന്ധതി റോയിക്കും ശൈഖ്​ ഷൗ​ക്ക​ത്തി​നു​മെ​തി​രെ യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി പൊലീസ് അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യു.എ.പി.എ സെക്ഷൻ 45 (1) പ്രകാരം ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി. കെ. സക്‌സേന വെള്ളിയാഴ്ച അനുമതി നൽകിയിരുന്നു.

വിഡിയോകളുടെയും ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സമൂഹമാധ്യമത്തിൽ പ്രചരിച്ച വിഡിയോകളുടെ ഫോറൻസിക് റിപ്പോർട്ടുകളും അന്വേഷണത്തിന്‍റെ ഭാഗമായി നൽകിയിട്ടുണ്ട്. അര ഡസനിലധികം ദൃക്സാക്ഷി വിവരണങ്ങൾ പൊലീസ് ഉദ്ധരിച്ചുവെന്ന് വൃത്തങ്ങൾ പറഞ്ഞു.

2010 ഒക്ടോബറിൽ കശീമിരിലെ ആക്ടിവിസ്റ്റ് സുശീൽ ശർമ പണ്ഡിറ്റ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിയിൽ തിലക് മാർഗ് പൊലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് പിന്നീട് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. 2023 ഒക്ടോബറിൽ ഇവർക്കെതിരെ ഐ.പി.സി 153എ, 153ബി, 505 വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.

2010 ഒക്‌ടോബര്‍ 21ന് 'ആസാദി-ദെ ഒണ്‍ലി വേ' എന്ന തലക്കെട്ടില്‍ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് പരാതി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യയില്‍നിന്നു സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കണമെന്നും ഇരുവരും പ്രസംഗിച്ചെന്നാണ് ആരോപണം.

Tags:    
News Summary - Delhi Police to file charge sheet next week against Arundhati Roy: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.