ന്യൂഡൽഹി: വിവാഹാഭ്യർഥന നിരസിച്ച പ്ലേസ്കൂൾ അധ്യാപികയെ ഒമ്പതു തവണ കുത്തി ഗുരുതര പരിക്കേൽപ്പിച്ച യുവാവിനെ പിടികൂടിയത് എ.എസ്.െഎ ആയ അച്ഛെൻറ സഹായത്തോടെ. വെസ്റ്റ് ഡൽഹി ജില്ലയിൽ ജോലി ചെയ്യുന്ന എ.എസ്.െഎ രാജ് സിങ്ങാണ് കുറ്റംചെയ്ത മകനെ നിയമത്തിനു മുന്നിൽ ഹാജരാക്കി സത്യസന്ധത തെളിയിച്ചത്.
ഏഴുദിവസത്തെ മെഡിക്കൽ ലീവെടുത്ത് വീട്ടിൽ കഴിയുകയായിരുന്ന രാജ് സിങ് മകൻ അമിത് കുറ്റവാളിയാണെന്ന് അറിഞ്ഞപ്പോൾ നാജഗർ പൊലീസ് സ്റ്റേഷനിലെത്തി മകനെ പിടികൂടാൻ സഹായിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് അറിയിക്കുകയായിരുന്നു. അതിനു മുമ്പ് തന്നെ വീട്ടുകാരോട് മകന് അഭയം നൽകരുതെന്ന് താക്കീതും ചെയ്തിരുന്നു. റോഷൺപുരത്തുള്ള ചില ബന്ധു വീടുകളിൽ ചെന്ന് അമിത് അവിടെ ഒളിച്ചിരിപ്പുണ്ടോ എന്ന് സിങ് പരിശോധിച്ചിരുന്നു.
താനൊരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും മറ്റേതൊരു കുറ്റവാളിയേയും പോലെതന്നെയാണ് കുറ്റം ചെയ്ത തെൻറ മകനെന്നും സിങ് പറഞ്ഞു. മകനെ കണ്ടെത്താൻ എ.എസ്.െഎ അന്വേഷണ സംഘത്തെ സഹായിച്ചതായി സൗത്–വെസ്റ്റ് ജോയിൻറ് പൊലീസ് കമ്മീഷണർ ദീപേന്ദ്ര പഥക് പറഞ്ഞു. ജോലിയോടുള്ള അേദ്ദഹത്തിെൻറ ആത്മാർഥതയെ ഞങ്ങൾ ബഹുമാനിക്കുന്നു. മറ്റുള്ളവർക്ക് അദ്ദേഹം മാതൃകയാണെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.