ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ നേരിടുന്നതിന്‍റെ ഭാഗമായി ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ. ഡൽഹി മെട്രോയുടെ 20 സ്റ്റേഷനുകൾ അടച്ചു. മൊബൈൽ ഇന്‍റർനെറ്റ് സേവനം പലയിടത്തും റദ്ദാക്കി. റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചെങ്കോട്ടയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിഷേധക്കാർ ജന്തർ മന്ദറിൽ ഒത്തുചേർന്നു.
ഇടത് പാര്‍ട്ടികളും ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികളും നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച നിരവധി ഇടത് നേതാക്കളെയും വിദ്യാർഥി നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.