ന്യൂഡൽഹി: ഡൽഹി കലാപത്തിെൻറ ഉത്തരവാദികളെ ശിക്ഷിക്കുന്നതിന് പകരം കേന്ദ്രസർക്കാർ ഇരകൾക്കെതിരെ നടപടി സ്വീകരിക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സമാധാനപരമായി നടന്ന പൗരത്വ പ്രക്ഷോഭങ്ങളെ കലാപവുമായി കൂട്ടികലർത്താൻ ശ്രമം നടന്നു. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പെങ്കടുത്തവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡൽഹി കലാപത്തിെൻറ യഥാർഥ പ്രതികൾ പുറത്ത് വിലസി നടക്കുകയാണ്.
സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയിൽ ഡൽഹി കലാപത്തെ തിരുകി കയറ്റാൻ ഗൂഡാലോചന നടക്കുന്നു. ഇത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി കലാപകേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആശങ്ക അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ വിദ്വേഷ പ്രസംഗത്തിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ അന്വേഷണം നടത്തിയിട്ടില്ല. എഴുതി തയാറാക്കിയ തിരക്കഥയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഡൽഹി പൊലീസ് പ്രവർത്തിക്കുന്നു. ഇത് സ്വീകാര്യമല്ല. കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ഉത്തരവിടണമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.
പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ചവരെ മാത്രം പ്രതിചേർത്തായിരുന്നു ഡൽഹി കലാപ കേസിൽ പൊലീസിെൻറ കുറ്റപത്രം. പൗരത്വ നിയമത്തിനെതിരായ സമരം കലാപത്തിന് ലക്ഷ്യമിട്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരി അടക്കമുള്ളവരെയും പരാമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.