ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വംശീയാതിക്രമത്തിൽ ഇരകൾക്ക് നീതി ലഭിച്ചില്ലെന്ന് സി.പി.എം േപാളിറ്റ്് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. രാഷ്ട്രീയ താൽപര്യങ്ങൾ നിറവേറ്റാനും ബി.ജെ.പി നേതാക്കളെ രക്ഷിക്കാനുമായി നീതി അട്ടിമറിക്കുകയായിരുന്നു. വംശീയാതിക്രമ ഇരകൾക്കായുള്ള പുനരധിവാസ പദ്ധതികളും നിയമനടപടികളും ഇരകൾക്കിടയിൽ നടത്തിയ സർവേ വിവരങ്ങളും ഉൾക്കൊള്ളിച്ച് സി.പി.എം ഡൽഹി ഘടകം തയാറാക്കിയ റിപ്പോർട്ട് പുറത്തിറക്കിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വൃന്ദ. വംശീയാതിക്രമത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കളെ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് സർക്കാർ കാണിച്ചുതന്നു. സർക്കാറിനോടുള്ള വിയോജിപ്പ് ദേശവിരുദ്ധതക്ക് തുല്യമാണ്. നിങ്ങൾ കാവിവസ്ത്രം ധരിക്കുകയും ബി.ജെ.പി പതാക പിടിക്കുകയും ചെയ്താൽ ദേശവിരുദ്ധത ദേശസ്നേഹമാവുമെന്നും അവർ കുറ്റപ്പെടുത്തി.
വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമത്തിന് ഒരാണ്ട് പൂർത്തിയായ ചൊവ്വാഴ്ച ഡൽഹി പ്രസ്ക്ലബ് ഒാഫ് ഇന്ത്യയിൽ ഇരകളായവരെ അടക്കം പെങ്കടുപ്പിച്ചായിരുന്നു വാർത്തസമ്മേളനം. പുസ്തക രൂപത്തിലാണ് സർവേ റിപ്പോർട്ട്.
വംശീയാതിക്രമത്തിനു പിന്നിലുണ്ടായ കാരണങ്ങൾ, വടക്കു കിഴക്കൻ ഡൽഹിയിലെ പ്രാദേശിക പശ്ചാത്തലം, മറ്റു വിവരങ്ങൾ, അക്രമം നടക്കുേമ്പാൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിച്ച നിലപാടുകൾ, കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ, പരിക്കേറ്റവർ, വീടുകൾ, ജീവനോപാധികൾ തുടങ്ങിയവ ഇല്ലാതായവരുടെ കണക്കുകൾ, പാർട്ടി നടത്തിയ പുനരധിവാസ പദ്ധതികൾ തുടങ്ങിയവ റിേപ്പാർട്ടിലുണ്ട്. ഇരകളായവർക്ക് ആദ്യ ഘട്ടത്തിൽ ഭക്ഷണം, വസ്ത്രം, മെഡിക്കൽ, നിയമ സഹായങ്ങൾ നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ടാം ഘട്ടത്തിൽ മരിച്ചവരുെട കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകി. ജീവനോപാധി നഷ്ടമായവരുടെ പുനരധിവാസം, വിദ്യാർഥികൾക്ക് സ്കോളർഷിപ് തുടങ്ങിയവയാണ് മൂന്നാം ഘട്ടത്തിൽ. വൈദഗ്ധ്യ പരിശീലന കേന്ദ്രമാണ് നാലാം ഘട്ടം. ഇത് ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.