ഡൽഹി കലാപത്തെകുറിച്ച് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഷഹീൻബാഗിലെ വനിതാ പ്രക്ഷോഭകർക്കെതിരെ അധിക്ഷേപം. ഷഹീൻബാഗിലെ വനിതകൾ 'ദിവസക്കൂലിക്ക് പ്രതിഷേധിക്കുന്ന'വരാണെന്നാണ് കുറ്റപത്രം പറയുന്നത്. വനിതകളെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിെൻറ പരിചയായി ഉപയോഗിച്ചെന്നും ഡൽഹി പൊലീസ് നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയത് ഇവരാണെന്നും ആരോപണമുണ്ട്. ദൃക്സാക്ഷി മൊഴികളിൽ നിന്നും വാട്സാപ്പ് ചാറ്റുകളിൽ നിന്നുമാണ് ഇൗ വിവരം ലഭിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗവും അലുമ്‌നി അസോസിയേഷൻ ഓഫ് ജെഎംഐ പ്രസിഡൻറുമായ ഷിഫ-ഉർ-റഹ്മാെൻറ നേതൃത്വത്തിൽ പണം ശേഖരിച്ചാണ് പ്രതിഷേധക്കാർക്ക് നൽകിയത്. ജാമിയ മില്ലിയ പ്രതിഷേധ വേദിയിൽ മൈക്, പോസ്റ്റർ, ബാനറുകൾ, കയറുകൾ തുടങ്ങിയവ നൽകിയതും ഇവരാണ്.
പ്രതിഷേധക്കാർക്കായി വാടകക്കെടുത്ത ബസുകൾക്കും പണം നൽകി. ഇതിനായി ആകെ ദൈനംദിന ചെലവ് 5,000 മുതൽ 10,000 രൂപ വരെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഫെബ്രുവരിയിലെ കലാപവും 2019 ഡിസംബറിൽ ജാമിയ മില്ലിയ ഇസ്ലാമിയക്കടുത്തുള്ള പ്രതിഷേധവും അക്രമവും തമ്മിൽ വേർതിരിച്ചാണ് പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. വടക്കുകിഴക്കൻ ദില്ലി അക്രമത്തിൽ 53 പേർ കൊല്ലപ്പെട്ടതിെൻറ മുന്നോടിയായ കലാപമാണെന്നാണ് പൊലീസ് പറയുന്നത്. ഫെബ്രുവരിയിലെ കലാപത്തിൽ ജാമിയയെയും ഷഹീൻ ബാഗിനെയും മനപൂർവ്വം ഒഴിവാക്കുകയായിരുന്നെന്നും ഇത് കലാപകാരികൾക്ക് അവരുമായുള്ള ബന്ധമാണ് വെളിപ്പെടുത്തുന്നതെന്നും കുറ്റപത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.