Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷഹീൻബാഗിലെ വനിതകൾ...

ഷഹീൻബാഗിലെ വനിതകൾ 'ദിവസക്കൂലിക്ക്​ പ്രതിഷേധിക്കുന്നവരെന്ന്'​കുറ്റപത്രം

text_fields
bookmark_border
ഷഹീൻബാഗിലെ വനിതകൾ ദിവസക്കൂലിക്ക്​ പ്രതിഷേധിക്കുന്നവരെന്ന്​കുറ്റപത്രം
cancel

ൽഹി കലാപത്തെകുറിച്ച്​ പൊലീസ്​ സമർപ്പിച്ച കുറ്റപത്രത്തിൽ ഷഹീൻബാഗിലെ വനിതാ പ്രക്ഷോഭകർക്കെതിരെ അധിക്ഷേപം. ഷഹീൻബാഗിലെ വനിതകൾ 'ദിവസക്കൂലിക്ക്​ പ്രതിഷേധിക്കുന്ന'വരാണെന്നാണ്​ കുറ്റപത്രം പറയുന്നത്​. വനിതകളെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തി​െൻറ പരിചയായി ഉപയോഗിച്ചെന്നും ഡൽഹി പൊലീസ്​ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.

വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയത്​ ഇവരാണെന്നും ആരോപണമുണ്ട്​. ദൃക്​സാക്ഷി മൊഴികളിൽ നിന്നും വാട്​സാപ്പ്​ ചാറ്റുകളിൽ നിന്നുമാണ്​ ഇൗ വിവരം ലഭിച്ചതെന്നാണ്​ പൊലീസ്​ ഭാഷ്യം. ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗവും അലുമ്‌നി അസോസിയേഷൻ ഓഫ് ജെഎംഐ പ്രസിഡൻറുമായ ഷിഫ-ഉർ-റഹ്മാ​െൻറ നേതൃത്വത്തിൽ പണം ശേഖരിച്ചാണ്​ പ്രതിഷേധക്കാർക്ക്​ നൽകിയത്​. ജാമിയ മില്ലിയ പ്രതിഷേധ വേദിയിൽ മൈക്​, പോസ്റ്റർ, ബാനറുകൾ, കയറുകൾ തുടങ്ങിയവ നൽകിയതും ഇവരാണ്​.

പ്രതിഷേധക്കാർക്കായി വാടകക്കെടുത്ത ബസുകൾക്കും പണം നൽകി. ഇതിനായി ആകെ ദൈനംദിന ചെലവ് 5,000 മുതൽ 10,000 രൂപ വരെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഫെബ്രുവരിയിലെ കലാപവും 2019 ഡിസംബറിൽ ജാമിയ മില്ലിയ ഇസ്ലാമിയക്കടുത്തുള്ള പ്രതിഷേധവും അക്രമവും തമ്മിൽ വേർതിരിച്ചാണ്​ പൊലീസ്​ കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്​. വടക്കുകിഴക്കൻ ദില്ലി അക്രമത്തിൽ 53 പേർ കൊല്ലപ്പെട്ടതി​െൻറ മുന്നോടിയായ കലാപമാണെന്നാണ്​ പൊലീസ്​ പറയുന്നത്​. ഫെബ്രുവരിയിലെ കലാപത്തിൽ ജാമിയയെയും ഷഹീൻ ബാഗിനെയും മനപൂർവ്വം ഒഴിവാക്കുകയായിരുന്നെന്നും ഇത്​ കലാപകാരികൾക്ക്​ അവരുമായുള്ള ബന്ധമാണ്​ വെളിപ്പെടുത്തുന്നതെന്നും കുറ്റപത്രത്തിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shaheen bagCAA-NRC protestDelhi riotwomen protesters
Next Story