ന്യൂഡൽഹി: രണ്ടുമാസം പ്രായമായ കുഞ്ഞിനെ 17കാരനായ പിതാവ് ഇടിച്ചുകൊന്നു. കുഞ്ഞ് തേൻറതല്ലെന്ന സംശയത്തെ തുടർന്നാണ് ക്രൂര കൃത്യം ചെയ്തത്. കുഞ്ഞ് മരിക്കും വരെ മുഷ്ടി ചുരുട്ടി ഇടിക്കുകയായിരുന്നെന്ന് െപാലീസ് പറഞ്ഞു. ഡൽഹിയിലെ മംഗോൽപുരിയിൽ ശനിയാഴ്ച ൈവകീട്ടാണ് സംഭവം. കുഞ്ഞിെൻറ മാതാവിനും പ്രായപൂർത്തിയായിട്ടില്ല. പെൺകുട്ടി ജോലി അന്വേഷിച്ച് പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്.
അവർ തിരിച്ചു വന്നപ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. കുഞ്ഞ് ചലനമറ്റ നിലയിൽ കിടക്കുന്നത് കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് ആശുപത്രിക്കാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി 17കാരനെ അറസ്റ്റ് ചെയ്തു.
10 മാസം മുമ്പാണ് കൗമാരക്കാരുെട വിവാഹം നടന്നത്. ഭാര്യക്ക് മറ്റൊരു ബന്ധമുെണ്ടന്നും അതിലുള്ള കുഞ്ഞാണെന്നും സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തൊഴിൽ രഹിതനായ 17കാരൻ നേരത്തെ, മൊബൈൽ മോഷ്ടിച്ച കേസിലും പ്രതിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.