ഡൽഹിയിൽ വാഹനാപകടം; മൂന്ന്​ സർവകലാശാല വിദ്യാർഥികൾ മരിച്ചു

ന്യൂഡല്‍ഹി: രാജ്യ തലസ്​ഥാനത്തുണ്ടായ വാഹനാപകടത്തിൽ അമിറ്റി സർവകലാശാലയിലെ മൂന്ന്​ വിദ്യാർഥികൾ മരിച്ചു. ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

രണ്ടാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥികളായ ശിക്കാര്‍, ഉൗജ്വല്‍, രാജേഷ് എന്നിവരാണ് മരിച്ചത്.  

കഴിഞ്ഞ ദിവസം അർധരാ​ത്രി ഡല്‍ഹിയിലെ ആലിപൂരിലാണ്​ അപകടമുണ്ടായത്​. ഹരിയാനയിലെ മുര്‍ത്താലിലേക്കു പോവുകയായിരുന്ന ഇവരുടെ എസ്​യുവി കാർ ഇഷ്ടിക കയറ്റിയ ട്രാക്ടറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വിദ്യാര്‍ഥികള്‍ കാറില്‍ നിന്നു തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്​. 

Tags:    
News Summary - Delhi: Three students of Amity University killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.