ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഘർഷങ്ങളുടെ തുടർച്ചയായി ഡൽഹിയിൽ വ്യാപക അക്രമം. വടക്ക് കിഴക്കൻ ഡൽഹിയിലെ പ ലയിടത്തും പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. അക്രമികൾ ദയാൽപൂർ മ െട്രോ സ്റ്റേഷന് തീവെച്ചു. ജബൽപൂരിൽ മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ പൊതുമുതൽ അടിച്ചു തകർത്തു. വടക്കു കിഴക് കൻ ഡൽഹിയിൽ പത്തിടങ്ങളിൽ മാർച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഗോകുൽപുരി മേഖലയിലുണ്ടായ സംഘർഷത്തിൽ അ ക്രമികൾ കടകൾക്ക് തീയിട്ടു. അക്രമത്തിനിടെ രണ്ട് പേർക്ക് വെടിയേറ്റു. വെടിവെപ്പിൽ പരിക്കേറ്റവരെ പൊലീസാണ് ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ മൗജ്പൂരിലും ബ്രാഹ്മപുരിയിലും കല്ലേറുണ്ടായി. ബജൻപുര, ജാഫറാബാദ് മേഖലയിലും സംഘർഷം തുടരുകയാണ്. സംഘർഷ ബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെയും അർധ സൈനികരെയും വിന്യസിച്ചിട്ടുണ്ട്.
ഡൽഹിയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നൽകിയതായി മുഖ്യമന്ത്രി കെജ്രിവാൾ അറിയിച്ചു. അമിത് ഷായുമായി നടത്തിയ ചർച്ച ഫലവത്തായെന്നും ആവശ്യെമങ്കിൽ കേന്ദ്രസേനയെ ഇറക്കുമെന്ന് ഉറപ്പു നൽകിയെന്നും കെജ്രിവാൾ പറഞ്ഞു. അമിത് ഷാ വിളിച്ചുചേർത്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലെ ജനങ്ങൾ ശാന്തരായിരിക്കണം. പ്രശ്നങ്ങൾ രാഷ്ട്രീയാതീതമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.