ന്യൂഡൽഹി: വടക്കന്‍ ഡല്‍ഹിയിലെ ബുറാഡിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറെ. േമാക്ഷം നേടുന്നതിേൻറയോ ദുർമന്ത്രവാദത്തിെൻറയോ ഭാഗമായി കുടുംബം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടിൽനിന്ന് ലഭിച്ച ഡയറിയിൽ എങ്ങനെയൊക്കെയാണ് മരിക്കേണ്ടെതന്ന് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
കൂടാതെ, വീടിെൻറ ഒരു ചുമരിൽ 11 പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. മരണത്തിൽ ഏതെങ്കിലും ആൾദൈവത്തിെൻറ പ്രേരണയുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. വിദ്യാഭ്യാസമുള്ള കുടുംബമാണെന്നും സന്തോഷത്തോടെ ജീവിക്കുന്ന ഇവർ ദുർമന്ത്രവാദത്തിന് പിറകെ പോകില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. പലചരക്ക് കടയും പ്ലൈവുഡ് വ്യാപാരവുമുള്ള കുടുംബം ഞായറാഴ്ച രാവിലെ കട തുറക്കാത്തതിനാല്‍ അന്വേഷിച്ചെത്തിയ സമീപവാസിയാണ് വിവരം പൊലീസിൽ അറിയിച്ചത്. കടയുടെ മുകളിലാണ് കുടുംബം താമസിച്ചിരുന്നത്.
ഡയറിയിലെ ൈകയക്ഷരവും മറ്റു തെളിവുകളും പൊലീസ് പരിശോധനക്ക് അയച്ചിട്ടുണ്ട്. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പുവരെ ഡയറിയിൽ കുടുംബത്തിലെ ഏറെ പേരും എഴുതിയിട്ടുണ്ട്. എല്ലാവരും കണ്ണുകളും കൈകളും കെട്ടണം. മുതിർന്നയാളായ മീന ദേവിക്ക് നേരെ നിൽക്കാനാവില്ല. അതിനാൽ അവരെ നിലത്ത് കിടത്താം. എല്ലാവരും ഒരേ ദിശയിലായിരിക്കണം. എന്നാൽ, മുന്നോട്ടുള്ള പാത എളുപ്പമായി എന്നിങ്ങനെയാണ് ഡയറിയുെട അവസാന േപജുകളിൽ കുറിച്ചിട്ടുള്ളത്.
പത്തു പേരെ ഇരുമ്പുഗ്രില്ലിൽ തൂങ്ങിയ നിലയിലും വീട്ടിലെ പ്രായംകൂടിയ സ്ത്രീയെ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ചിലരുടെ കണ്ണും കൈകളും കെട്ടിയനിലയിലാണുള്ളത്. രാജസ്ഥാൻ സ്വദേശികളായ ഭാട്ടിയ കുടുംബം 22 വർഷമായി ഡൽഹിയിലെ ബുറാഡിയിൽ താമസം തുടങ്ങിയിട്ട്. നാരായണി ഭാട്ടിയ (75), ആൺമക്കളായ ഭൂപി (46), ലളിത് (42), മകൾ പ്രതിഭ (55), മരുമക്കളായ സവിത (42), ടീന (38), കൊച്ചുമക്കളായ പ്രിയങ്ക, സ്വിത, നീതു, മീനു, ധീരു എന്നിവരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.