സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പിട്ട സായുധസംഘടനകളായ നാ​ഷ​ന​ൽ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് ഓ​ഫ് ത്രി​പു​ര(NLFT), ഓ​ൾ ത്രി​പു​ര ടൈ​​ഗ​ർ ഫോ​ഴ്സ് (ATTF) എന്നിവയുടെ പ്രതിനിധികൾക്കൊപ്പം ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ

സായുധ സംഘടനകളുമായി സമാധാന കരാർ ഒപ്പിട്ടു; 10,000 പേർ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിൽ ചേർന്നതായി അമിത് ഷാ

ന്യൂ​ഡ​ൽ​ഹി: ത്രി​പു​ര​യി​ലെ ര​ണ്ട് സാ​യു​ധ സം​ഘ​ട​ന​ക​ളു​മാ​യി സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. നാ​ഷ​ന​ൽ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് ഓ​ഫ് ത്രി​പു​ര(NLFT), ഓ​ൾ ത്രി​പു​ര ടൈ​​ഗ​ർ ഫോ​ഴ്സ് (ATTF) സം​ഘ​ട​ന​ക​ളു​മാ​യാ​ണ് 12-ാമത് സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ത്രി​പു​ര മു​ഖ്യ​മ​ന്ത്രി മാ​ണി​ക് സാ​ഹ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ക​രാ​ർ ഒ​പ്പി​ട്ട​ത്.

സമാധാന ഉടമ്പടി അക്രമം അവസാനിപ്പിക്കുമെന്നും സംസ്ഥാനത്ത് സമാധാനം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. 2019ൽ താൻ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം കേന്ദ്രവും സംസ്ഥാന സർക്കാരും 12 കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അതിൽ മൂന്നെണ്ണം ത്രിപുരയിലെ വിമത ഗ്രൂപ്പുകളുമായാണെന്നും അമിത് ഷാ പറഞ്ഞു. ഈ കരാറുകളിലൂടെ ഏകദേശം 10,000 പേർ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിൽ ചേർന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

വടക്കുകിഴക്കൻ മേഖലയിലെ സമാധാനത്തിനും വികസനത്തിനും മോദി സർക്കാർ ഏറ്റവും മുൻഗണന നൽകിയിട്ടുണ്ടെന്ന് അമിത്ഷാ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ ഒപ്പുവച്ച എല്ലാ സമാധാന കരാറുകളും സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പുതിയ കരാർ പ്രകാരം 328ലധികം സായുധസംഘടനാംഗങ്ങൾ അക്രമം ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിൽ ചേരുമെന്നും അമിത് ഷാ പറഞ്ഞു. ത്രിപുരയിലെ ആദിവാസി ജനങ്ങളുടെ വികസനത്തിനായി 250 കോടി രൂപയുടെ പ്രത്യേക പാക്കേജിന് കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Centre signs peace deal with 2 Tripura rebel groups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.