മുംബൈ: മഹാമാരിയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ മന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചു. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയായ വർഷ ഗെയ്ക്വാദിന്റെ ധാരാവിയിലെ വീടിനു മുന്നിലാണ് നൂറുകണക്കിന് വിദ്യാർഥികൾ ഒത്തുചേർന്ന് പ്രതിഷേധിച്ചത്.
പത്ത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ഓഫ് ലൈനായി നടത്താനുള്ള തീരുമാനം പിന്‍വലിക്കാനാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. പ്രതിഷേധക്കാർ മന്ത്രിയുടെ വീടിനുള്ളിലേക്ക് കയറുന്നത് തടയാൻ ലാത്തിചാർജ് നടത്തേണ്ടി വന്നതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധമുണ്ടായത്. മുംബൈയ്ക്ക് പുറമെ താനെ, നാസിക്ക് എന്നീ പ്രദേശങ്ങളിൽ നിന്ന് ഒത്തുകൂടിയ വിദ്യാർഥികൾ പ്രതിഷേധം നടത്താന്‍ അനുമതി വാങ്ങിയിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്തവരെ ലോക്കൽ സ്റ്റേഷനിൽ എത്തിച്ച് ഉടനെ വിട്ടയച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.