സാധാരണക്കാരന്‍റെ കീശയില്‍ കയ്യിട്ട് കോടീശ്വരന്മാരുടെ കടം അടക്കുകയായിരുന്നു മോദി- രാഹുൽ

ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടേയും അസംഘടിത മേഖലയിലെ ആളുകളുടേയും നേര്‍ക്കുള്ള ആക്രമണമായിരുന്നു മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനം എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ നോട്ട് നിരോധനം നാലാം വര്‍ഷത്തിലേക്ക് കടക്കാനിരിക്കെയാണ് നോട്ടുനിരോധനത്തിന്‍റെ ദൂഷ്യഫലങ്ങളാണ് നാം ഇന്നനുഭവിക്കുന്നത് എന്ന രൂക്ഷ വിമർശനവുമായി രാഹുൽ രംഗത്തെത്തിയിരിക്കുന്നത്.

മോദിയുടെ 'കാഷ് ഫ്രീ ഇന്ത്യ' രാജ്യത്തെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാര്‍ക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂ. 2016 നവംബർ 8ന് മോദി എറിഞ്ഞ ആ പകിട 2020 ആഗസ്റ്റ് 31ന് വലിയ ദുരന്തമാണ് സൃഷ്ടിച്ചിട്ടുള്ളത്. കള്ളപ്പണം ഒഴിവാക്കാൻ നോട്ടുനിരോധനത്തിനായില്ല. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന്‍റെ കീശയില്‍ കയ്യിട്ട് ശതകോടിശ്വരന്മാരുടെ കടം അടക്കാന്‍ ഉപയോഗിച്ചു. ഇത് മാത്രമാണ് നോട്ടുനിരോധനംകൊണ്ടു നടന്നതെന്നും രാഹുൽ ആരോപിച്ചു. മോദിയുടെ 'ക്യാഷ് ഫ്രീ ഇന്ത്യ' യഥാര്‍ത്ഥത്തില്‍ തൊഴിലാളികളേയും കര്‍ഷകരേയും ചെറുകിട വ്യവസായികളേയും ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയാണെന്നും രാഹുല്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.