ലഖ്നോ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ രക്തത്തിന് പകരം ജ്യൂസ് കയറ്റുകയും രോഗി മരിക്കുകയും ചെയ്ത സംഭവത്തിൽ ആരോപണവിധേയമായ ആശുപത്രി പൂട്ടിച്ചു.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകിന്റെ നിർദേശ പ്രകാരമാണ് ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ചയാൾക്ക് രക്തത്തിന് പകരം മുസമ്പി ജ്യൂസ് ബ്ലഡ് കവറിലാക്കി കയറ്റുന്ന വിഡിയോ പുറത്തുവന്നത്. ജ്യൂസ് കുത്തിവെക്കപ്പെട്ട രോഗിയുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
മറ്റൊരു ആശുപത്രിയിൽനിന്നു ശേഖരിച്ച രക്തപാക്കറ്റുകൾ പരിശോധനക്ക് അയച്ചുവെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ആശുപത്രിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പഥക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.