ഗുഡ്ഗാവ്: ആധാർ കാർഡ് കൈയിലില്ലാത്തതിനാൽ പ്രസവമുറിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് യുവതി ആശുപത്രിക്ക് പുറത്ത് പ്രസവിച്ചു. ഗുഡ്ഗാവിലെ സിവിൽ ആശുപത്രിയിലാണ് സംഭവം. പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ 25 കാരി മുന്നി കെവത്തിനാണ് ദുരനുഭവം നേരിട്ടത്. സംഭവം വിവാദമായതോടെ ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു.
പ്രസവവേദനയുമായി ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ യുവതിയെ ഡോക്ടർമാർ പ്രസവമുറിയിലേക്ക് അയച്ചു. എന്നാൽ പ്രസവമുറിയിൽ പ്രവേശിപ്പിക്കണമെങ്കിൽ ആധാർ കാർഡ് നിർബന്ധമാണെന്ന് ജീവനക്കാർ പറഞ്ഞതായി യുവതിയുെട ഭർത്താവ് ആരോപിച്ചു. ആധാർ കാർഡ് കൈയിലില്ലാത്തതിനാൽ തത്കാലം ആധാർ നമ്പർ നൽകാെമന്നും പിന്നീട് കാർഡിെൻറ കോപ്പി നൽകാെമന്നും അറിയിച്ചെങ്കിലും യുവതിയെ ലേബർ റൂമിൽ പ്രവേശിപ്പിക്കാൻ ജീവനക്കാർ തയാറായില്ലെന്നും ഭർത്താവ് അരുൺ കെവത്ത് ആരോപിക്കുന്നു.
തുടർന്ന് ബന്ധുക്കളെ യുവതിയോടൊപ്പം നിർത്തി ഭർത്താവ് ആധാർ കാർഡ് കൊണ്ടുവരാൻ പോയി. അവശയായ യുവതിയെ ബന്ധുക്കൾ തിരിച്ച് അത്യാഹിത വിഭാഗത്തിൽ എത്തിെച്ചങ്കിലും അവിടെ ഇരിക്കാൻ പോലും ജീവനക്കാർ അനുവദിച്ചില്ലെന്നും തങ്ങളെ പുറത്താക്കിയെന്നും ബന്ധുക്കൾ പറഞ്ഞു.
അത്യാഹിത വിഭാഗത്തിൽ നിന്ന് പുറത്താക്കിയതോടെ യുവതി വരാന്തയിൽ പ്രസവിക്കുകയുമായിരുന്നു. എന്നാൽ ജീവനക്കാരാരും സഹായിക്കാെനത്തിയില്ല. പ്രസവശേഷം ആശുപത്രി വരാന്തയിൽ രക്തം പരന്നൊഴുകാൻ തുടങ്ങിയപ്പോൾ മാത്രമാണ് ജീവനക്കാർ സഹായത്തിനെത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു. ആശുപത്രി ജീവനക്കാരുെട മനുഷ്യത്വരഹിതമായ െപരുമാറ്റത്തിനെതിരെ ബന്ധുക്കൾ ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്ന് ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്പെൻറ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.