പേ റ്റിഎം അല്ല, ഇപ്പോഴുള്ളത്​ ​പേ പി.എം– മോദിക്കെതിരെ ​ മമത

പാട്​ന: നോട്ടു മാറ്റത്തിൽ പ്രധാനമന്ത്രി ന​രേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്​ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നോട്ടു അസാധുവാക്കലിനു ശേഷമുള്ള രാജ്യത്തെ അവസ്ഥ അടിയന്തരാവസ്ഥയേക്കാൾ മോശമാണ്​. സാമ്പത്തിക അടിയന്തരാവസ്ഥയാണ്​ കേന്ദ്രസർക്കാർ നോട്ടു മാറ്റത്തിലൂടെ നടപ്പാക്കുന്നതെന്നും മമത ആരോപിച്ചു. നോട്ട്​ അസാധുവാക്കൽ നടപടിക്കെതിരെ പാട്​നയിൽ നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.

ബിഗ്​ ബസാറി​െൻറ ബിഗ്​ ബോസാണ്​ നമ്മുടെ പ്രധാനമന്ത്രിയായിരിക്കുന്നത്​. യുവാക്കൾ പേ ടിഎം എന്നു പറയുന്നതിനു പകരം ഇപ്പോൾ പേ പി.എം എന്നുമാറ്റിയിട്ടുണ്ട്​. അത്യാവശ്യങ്ങൾക്ക്​ വേണ്ടി സ്​ത്രീകൾ സ്വരൂപിക്കുന്ന പണം പോലും മോദി തിരിച്ചുവാങ്ങിയിരിക്കുകയാണ്​. ഇത്​ സ്​ത്രീകളെ അപമാനിക്കുന്നതിന്​ തുല്യമാണെന്നും മമത കുറ്റപ്പെടുത്തി.

 

Tags:    
News Summary - Denometisation is a financial emergency: Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.