ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശീതതരംഗം നിലനിൽക്കുന്നതിനാൽ പഞ്ചാബും ഹരിയാനയും ഉത്തർപ്രദേശിലെ ചില ഭാഗങ്ങളും മൂടൽ മഞ്ഞിൽ മൂടിയതായി ഇന്ത്യൻ മിറ്റീരോളജിക്കൽ വകുപ്പ്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കനത്ത മൂടൽ മഞ്ഞായതിനാൽ പ്രദേശങ്ങളിൽ കാഴ്ചപരിധി വീണ്ടും കുറഞ്ഞു.
ഉത്തർപ്രദേശിലെ ബറേലിയിൽ ഏറ്റവും കുറവ് കാഴ്ചപരിധി 25 മീറ്ററാണ്. 0 മുതൽ 50 മീറ്റർ വരെയും 51 മീറ്റർ മുതൽ 200 മീറ്റർ വരെയും കാഴ്ചപരിധി വരുമ്പോൾ കനത്ത മൂടൽ മഞ്ഞും 201 മുതൽ 500 വരെ മിതമായ മൂടൽ മഞ്ഞും 501 മുതൽ 1000 വരെ വളരെ നേർത്ത മൂടൽ മഞ്ഞുമാണ് അനുഭവപ്പെടുക.
കിഴക്കേ ഉത്തർപ്രദേശിലെയും പടിഞ്ഞാറേ ഉത്തർപ്രദേശിലെയും കിഴക്കേ രാജസ്ഥാനിലെയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടതൂർന്ന മഞ്ഞ് മൂടിയതായി ഐ.എം.ഡി 'എക്സിൽ' കുറിച്ചു.
പഞ്ചാബ്, ഹരിയാന, വടക്കേ രാജസ്ഥാൻ, പടിഞ്ഞാറേ മധ്യപ്രദേശ്, ഉത്തർപ്രദേശ്, അസം, ത്രിപുര എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും മിതമായ മൂടൽ മഞ്ഞാണ് ഉള്ളത്.
ജനുവരി മുതൽ മാർച്ച് വരെ സാധാരണയെക്കാൾ അധികം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ, ശീതതരംഗം കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപാത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.